കീവികൾക്കായി നാല് വിക്കറ്റ് കൊയ്ത് ജേക്കബ് ഡഫി; തിളങ്ങിയത് തിലക് മാത്രം, നാലാം ടി20യില്‍ ഇന്ത്യക്ക് 87 റണ്‍സിന്റെ തോല്‍വി

ഓക്‌ലന്‍ഡ്: പരമ്പര വിജയത്തിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് തോല്‍വി. ഓക്‌ലന്‍ഡ്, ഈഡന്‍ പാര്‍ക്കില്‍ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 87 റണ്‍സിനാണ് പരാജയപ്പെട്ടത്. നാല് വിക്കറ്റ് നേടിയ ജേക്കബ് ഡഫിയാണ് ഇന്ത്യയെ തകര്‍ത്തത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഗ്ലെന്‍ ഫിലിപ്‌സിന്റെ (49 പന്തില്‍ 107) സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് നേടിയത്. മൈക്കല്‍ ബ്രേസ്‌വെല്‍ (25 പന്തില്‍ 65) തിളങ്ങി. മായങ്ക് യാദവ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടാന്‍ സാധിച്ചത്. 35 പന്തില്‍ 35 റണ്‍സ് നേടിയ നിന്ന തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.