തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപയാണ് കൂടിയിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 160 രൂപയുടെ വർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 13, 535 രൂപയിലും പവന് 1,08,280 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഇന്നലെ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിന് ശേഷമാണ് നേരിയ തോതിലെങ്കിലും ഈ വില വർധനവ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.

തുടർച്ചയായ വിലയിടിവിന് വിരാമമിട്ട് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. അഞ്ചുദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വില ഉയർന്നത്. ഗ്രാമിന് 20 രൂപ വർധിച്ച് 13,535 രൂപയായി. പവന് 160 രൂപ കൂടി 1,08,280 രൂപയിലെത്തി. തുടർച്ചയായി നാലുദിവസം വില കുറഞ്ഞതിന് പിന്നാലെ വെള്ളിയാഴ്ച സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച പവന് 600 രൂപ കുറഞ്ഞ് 1,08,120 രൂപയിലും ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,515 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയിൽ തന്നെയായിരുന്നു വെള്ളിയാഴ്ചയും സ്വർണവ്യാപാരം.
ബുധനാഴ്ച പവന് 760 രൂപ കുറഞ്ഞ് 1,08,720 രൂപയിലും ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,590 രൂപയിലുമായിരുന്നു വില. ചൊവ്വാഴ്ച പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കുറഞ്ഞിരുന്നു. തിങ്കളാഴ്ച രണ്ടുതവണയാണ് വിലയിടിവുണ്ടായത്. രാവിലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. ഉച്ചയ്ക്കുശേഷം പവന് ഒറ്റയടിക്ക് 960 രൂപയുടെ കുറവുമുണ്ടായി.
ഒക്ടോബർ 11നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. അന്ന് പവന് 1,11,040 രൂപയായിരുന്നു വില.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 230 രൂപയിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. ഇന്നലെയും ഇതേ വിലയിലായിരുന്നു വ്യാപാരം. വ്യാഴാഴ്ച ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞിരുന്നു.