ഇന്ന് രാത്രി (4/9/2026) ആകാശത്ത് ഒരു അത്ഭുത കാഴ്ച.,കേരളത്തിന്റെ ആകാശത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയം( ISS) നഗ്നനേത്രങ്ങൾ കൊണ്ട് കാണാം.

കേരളത്തിലെ ആകാശപ്രേമികൾക്ക് ഇന്ന് അപൂർവ്വമായ ഒരു ആകാശക്കാഴ്ച കാണാൻ അവസരമൊരുങ്ങുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) ഇന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാം. വെള്ളിയാഴ്ച (ഇന്ന് രാത്രി) 7.45 മുതൽ 7.55 വരെയുള്ള സമയത്താണ് ഈ ദൃശ്യം പ്രത്യക്ഷപ്പെടുക. തെളിഞ്ഞ ആകാശമാണെങ്കിൽ മിന്നിമറയാതെ വേഗത്തിൽ സഞ്ചരിക്കുന്ന പ്രകാശബിന്ദുവായി നിലയം കാണാനാകും. തെക്കു-പടിഞ്ഞാറൻ ആകാശത്തു നിന്ന് വടക്കു-കിഴക്കോട്ട് നീങ്ങുന്ന രീതിയിലാണ് ഇതിന്റെ സഞ്ചാരം. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലാണ് നിലയം സ്ഥിതി ചെയ്യുന്നത്. മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിൽ ഇത് ഭൂമിയെ വലംവെക്കുന്നു. നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോകുമ്പോൾ മലയാളി സഞ്ചാരി അനിൽ മേനോൻ അതിലുണ്ട്. നാസ ശാസ്ത്രജ്ഞനായ അനിൽ ഉൾപ്പെടെ ഏഴ് സഞ്ചാരികളാണ് നിലയത്തിലുള്ളത്. 90 മിനിറ്റുകൊണ്ട് ഒരു പരിക്രമണം പൂർത്തിയാക്കുന്ന നിലയം ദിവസം 16 തവണ ഭൂമിയെ വലംവെക്കുന്നു.

ശാസ്ത്രപ്രേമികൾക്കും ആകാശനിരീക്ഷകർക്കും ഒരു സന്തോഷവാർത്ത.

 അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് (സെപ്റ്റംബർ 4, വെള്ളി) കേരളത്തിന്റെ ആകാശത്ത് ദൃശ്യമാകും.

ടെലിസ്‌കോപ്പോ ബൈനോക്കുലറോ ഇല്ലാതെ തന്നെ നമുക്കിത് നേരിട്ട് കാണാൻ സാധിക്കും.

എപ്പോൾ, എങ്ങനെ കാണാം..?

🔹സമയം: ഇന്നുരാത്രി  ഏകദേശം 7:45 നും 7:55 നും ഇടയിൽ (19:47 IST).

🔹ദിശ: തെക്ക്-തെക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് ആരംഭിച്ച് വടക്കുകിഴക്ക് ദിശയിലേക്കായിരിക്കും ഇതിന്റെ സഞ്ചാരം.

🔹ദൈർഘ്യം: ആകാശത്ത് ഏകദേശം 65-85 ഡിഗ്രി വരെ ഉയർന്ന തലത്തിൽ എത്തുന്നതിനാൽ 3 മുതൽ 5 മിനിറ്റോളം ഇത് വ്യക്തമായി കാണാം.

🔹എങ്ങനെ തിരിച്ചറിയാം?

മിന്നിമിന്നിയല്ല ബഹിരാകാശ നിലയം കാണപ്പെടുക.

വളരെ വേഗത്തിൽ, സ്ഥിരമായ വെളുത്ത പ്രകാശത്തോടെ ആകാശത്തിലൂടെ നീങ്ങുന്ന ഒരു വലിയ പ്രകാശബിന്ദു പോലെയായിരിക്കും ഇത് ദൃശ്യമാകുക. 

യഥാർത്ഥത്തിൽ സൂര്യപ്രകാശം ഇതിന്റെ സോളാർ പാനലുകളിൽ തട്ടി പ്രതിഫലിക്കുന്നതിനാലാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഇത് ഇത്രയധികം തിളക്കത്തോടെ കാണപ്പെടുന്നത്. 

🔹ശ്രദ്ധിക്കേണ്ട കാര്യം:മേഘാവൃതമല്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിൽ മാത്രമേ ഈ ദൃശ്യം പൂർണ്ണമായി ആസ്വദിക്കാൻ സാധിക്കൂ. 
B
പ്രകാശ മലിനീകരണം കുറഞ്ഞ, ഉയരമുള്ള കെട്ടിടങ്ങളോ മരങ്ങളോ കാഴ്ച മറയ്ക്കാത്ത സ്ഥലങ്ങൾ നിരീക്ഷണത്തിനായി തിരഞ്ഞെടുക്കുക.

മണിക്കൂറിൽ ഏകദേശം 28,000 കിലോമീറ്റർ വേഗതയിൽ, ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സഞ്ചരിക്കുന്നത്.

 ഇന്ന് രാത്രി ആകാശത്തേക്ക് ഒന്ന് നോക്കാൻ മറക്കല്ലേ… നമ്മുടെ തലയ്ക്ക് മുകളിലൂടെ മനുഷ്യൻ നിർമ്മിച്ച അത്ഭുതലോകം കടന്നുപോകുന്നുണ്ടാകും! 🌍🛰️✨