ഇന്നത്തെ സ്വർണവില എത്രയെന്ന് അറിഞ്ഞോ? കുതിപ്പോ കിതപ്പോ?

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഏറിയും കുറഞ്ഞും മാറിമറിയുകയാണ് സ്വർണവില. ഇന്നലെ (സെപ്റ്റംബർ 27) സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയരുന്നു. 1,12, 080 ആയിരുന്ന സ്വർണവില ശനിയാഴ്ച 1,11,960 ആയി കുറഞ്ഞു. 120 രൂപ മാത്രമാണ് കുറഞ്ഞത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന് 13,995 രൂപയുമായി.

ഇന്നിതാ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നും ഒരു പവൻ സ്വർണത്തിന്റെ വില 1,11,960 രൂപയാണ്. പണിക്കൂലി അടക്കം വരുമ്പോൾ ഏതാണ്ട് 1,29,157 രൂപ ഒരു പവൻ വാങ്ങാൻ ചെലവാക്കേണ്ടിവരും.
സെപ്തംബർ 2ന് ആയിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 111480 രൂപയായിരുന്നു അന്ന് സ്വർണത്തിന് ഉണ്ടായിരുന്നത്. 1,15,080 രൂപ രേഖപ്പെടുത്തിയ സെപ്തംബർ 1ന് ആയിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണവില. സെപ്തംബർ ഒന്നിന് ഒരു ​ഗ്രാം സ്വർണത്തിന് 14,385 രൂപയായിരുന്നു. സെപ്തംബർ 2ന് 13,935 രൂപയുമായിരുന്നു നിരക്ക്. പിന്നീടങ്ങോട്ട് വില കിതക്കുകയും കുതിക്കുകയും ചെയ്യുന്നതിന് വിപണി സാക്ഷ്യം വഹിച്ചു. ഇനിയുള്ള ദിവസങ്ങളിലും വില മാറിമറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്