ഇന്ന് (ഞായറാഴ്ച) ബാങ്കുകൾ പ്രവർത്തിക്കും.

സെപ്റ്റംബർ 28 മുതൽ 30 വരെ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും തുറന്ന് പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി.


എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും ഇന്ന് സാധാരണ പോലെ പ്രവർത്തിക്കും. മൂന്ന് ദിവസത്തെ പണിമുടക്ക് കാരണം ബാങ്കിംഗ് സേവനങ്ങൾ തുടർച്ചയായി തടസപ്പെടുന്നത് ഒഴിവാക്കാനാണ് ഈ നടപടി. ബാങ്ക് ശാഖകൾ, ഓഫീസുകൾ, എടിഎം അനുബന്ധ ശാഖകൾ, കറൻസി ചെസ്റ്റുകൾ എന്നിവ പൂർണമായി പ്രവർത്തിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്.


മൂന്നു ദിവസത്തെ പണിമുടക്കിനുശേഷം ഒക്ടോബർ ഒന്നിന് ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. എന്നാൽ, രണ്ടിന് ഗാന്ധിജയന്തി പ്രമാണിച്ച് പൊതു അവധിയാണ്."