കഴക്കൂട്ടം
അച്ഛനെ വിറക് തടികൊണ്ട് അടിച്ചുകൊന്ന അതിഥിത്തൊഴിലാളി അറസ്റ്റിൽ. ശ്രീകാര്യം ചെക്കാലമുക്കിന് സമീപം അതിഥിത്തൊഴിലാളികളുടെ ക്യാമ്പിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ ഫലാക്കോട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രസൻജിത്ത് ദാസി (28) നെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 31ന് അച്ഛൻ സഞ്ജയ് ദാസ് തലയ്ക്ക് അടിയേറ്റു മരിച്ച സംഭവത്തിൽ പ്രസൻജിത്തിന്റെ അമ്മ ഉഷാറാണി ദാസിനെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം പ്രസൻജിത്ത് ദാസ് കേരളത്തിലേക്ക് എത്തിയിരുന്നു. ഫലാക്കോട്ട പോലീസ് അറിയിച്ചതിനെ തുടർന്നാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.
അമ്മയെ മർദിക്കുന്നത് കണ്ട് സഹിക്കാതെയാണ് വിറക് തടിക്ഷണംകൊണ്ട് അച്ഛനെ അടിച്ചതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.