കൊല്ലം..വീടും സ്ഥലവും എഴുതി നൽകാത്തതിൽ ഒരമ്മയോട് മകൾ ചെയ്ത കൊടും ക്രൂ-ര-തയാണ് ഏവരെയും ഞെട്ടിക്കുന്നത് . കൊല്ലം ഇടമുളയ്ക്കലിലാണ് സംഭവം നടന്നത് . ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത് . 'അമ്മ രാധാമണിയും അച്ഛൻ അശോകനും താമസിക്കുന്ന വീട്ടിലെത്തിയ മകൾ അശ്വതി അച്ചു ഇരുവരെയും വീട്ടിൽ നിന്ന് ഇറക്കി വിടുകയും വീട് പൂട്ടുകയും ചെയ്യുന്നതിനിടെയാണ് 'അമ്മ രാധാമണിയുടെ മുഖത്ത് മകൾ അശ്വതി ചൂടുവെള്ളം ഒഴിച്ചത് . 'അമ്മ രാധാമണിയുടെ മുഖത്ത് പൊള്ളലേറ്റിട്ടുണ്ട് .
മുൻപ് പല തവണ മകൾ ഉ.പ.ദ്ര.വിച്ചിട്ടുണ്ട് എന്ന് 'അമ്മ രാധാമണിയും മൊഴി നൽകിയിട്ടുണ്ട് . അമ്മയുടെയും അച്ഛന്റെയും പേരിലുള്ള സ്ഥലം മകൾക്ക് എഴുതി കൊടുക്കാത്തതിന്റെ ദേഷ്യത്തിലാണ് അമ്മയോട് മകൾ ഇത്തരത്തിലൊരു ക്രൂരത ചെയ്തത് . മകൾ അശ്വതിക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തിട്ടുണ്ട് . സ്വത്തിന് വേണ്ടി സ്വന്തം അമ്മയുടെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ച മകൾക്ക് തക്കതായ ശിക്ഷ നൽകണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ