നിരവധി കേസുകളിൽ പ്രതിയായ വിഷ്ണു എന്നറിയപ്പെടുന്ന അയിലം വിഷ്ണുവിനെ കിളിമാനൂർ പോലീസ് പിടികൂടി.

  ആറ്റിങ്ങൽ, കിളിമാനൂർ, മംഗലപുരം, കടയ്ക്കൽ എന്നീ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, സ്നാച്ചിംഗ്, മോഷണം, റോബറി തുടങ്ങിയ കേസിലെ പ്രതിയായ ആറ്റിങ്ങൽ അയിലം സ്വദേശിയായ 30 വയസ്സുള്ള അയിലം വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണുവിനെയാണ് കിളിമാനൂർ പോലീസ് എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള വനപ്രദേശത്തുനിന്നും അറസ്റ്റ് ചെയ്തത്.
 ആറ്റിങ്ങൽ, കടക്കൽ സ്റ്റേഷനുകളിലെ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങി നടന്ന പ്രതി കോടതിയിൽ ഹാജരാകാതെ നടക്കുകയും കഴിഞ്ഞവർഷം നവംബർ മാസത്തിൽ മറ്റൊരാളോടൊപ്പം കിളിമാനൂർ ജംഗ്ഷനിൽ നിന്നും ബൈക്ക് മോഷ്ടിച്ച് എടുക്കുകയും ആ ബൈക്കിൽ മംഗലാപുരം സ്റ്റേഷൻ പരിധിയിൽ മോഷണം പിടിച്ചുപറി നടത്തുകയും ചെയ്തിരുന്നു . തുടർന്ന് കിളിമാനൂർ സ്റ്റേഷൻ പരിധിയിലെ വയോധികയുടെ പക്കൽ നിന്നും പണവും മൊബൈൽ ഫോണും തട്ടിയെടുത്തു ഒളിവിൽ പോയ ഒന്നാം പ്രതിയെ ആണ് അന്വേഷണത്തിൽ കിളിമാനൂർ പോലീസ് പിടികൂടിയത് 
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശനുസരണം ആറ്റിങ്ങൽ dysp, CI യുടെ നേതൃത്വത്തിൽ kilimanoor PS SHO ഓസ്റ്റിൻ ജി ഡെന്നിസൺ, ASI Anil S R, scpo സുധീർ, സജി cpo അബ്രാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.