കൊലപാതക ശ്രെമം അടക്കം നിരവധി കേസുകളിൽ പ്രതിയായ ഇയാൾ സംഭവത്തിനുശേഷം ബംഗളൂരു, കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു...
കഴിഞ്ഞമാസം ജൂലൈ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്...
പന്തുവിളയിൽ താമസിക്കുന്ന പട്ടികജാതി യുവാവിനെ തട്ടിക്കൊണ്ടു പോയി വീട്ടിൽ താമസിപ്പിച്ച് ആക്രമിച്ചു എന്നാണ് കേസ്... അവിടെ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിനെ പിന്തുടർന്ന് വീണ്ടും പ്രതി ആക്രമിക്കുകയായിരുന്നു... ക്രൂരമായി മർദ്ധിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു..... യുവാവിനെ കാറിൽ കയറ്റിക്കൊണ്ട് പോകുന്നത് തടയാൻ ശ്രമിച്ച നാവായികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യയെയും പ്രതി ആക്രമിച്ചിരുന്നു...
പോലീസ് അന്വേഷണത്തിൽ പോത്തിനെ പരിപാലിക്കാനായി ഹരി ദേവിന്റെ വീട്ടിലെത്തിയ യുവാവ് ഒരു ദിവസം ജോലിക്ക് എത്താത്തതിനുള്ള പ്രകോപനമാണ് പ്രശ്നത്തിന് തുടക്കം....
സംഭവശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി പ്രശാന്തം കാണി ഐപിഎസ് നിർദ്ദേശപ്രകാരം ഡാൻസ് സംഘം അന്വേഷണം ശക്തമാക്കിയിരുന്നു... ബംഗളൂരും മറ്റ് ഇടങ്ങളിലും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞദിവസം നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തി അന്വേഷണത്തിലാണ് കല്ലമ്പലം പുല്ലൂർമുക്കിലെ ഒളി താവളത്തിൽ നിന്നും ഇയാളെ പിടികൂടിയത്... കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം മയക്കുമരുന്ന് കച്ചവടം തുടങ്ങിയ കേസുകളിലും ഹരിദേവ് പ്രതിയാണെന്ന് പോലീസ് അറിയിച്ചു. എൻഡിപിഎസ് കേസ് ഉൾപ്പെടെ അഞ്ചോളം കേസ് ഇയാളുടെ പേരിൽ നിലവിലുണ്ടെന്നും കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വർക്കല ഡിവൈഎസ്പി അറിയിച്ചു....
വർക്കല ഡിവൈഎസ്പി
പി വി രമേഷ് കുമാറിന്റെ നേതൃത്വത്തിൽ കലമ്പലം സർക്കിൾ ഇൻസ്പെക്ടർ ദീപു ഡി, ഡാൻസ് ഓഫ് എസ് ഐ ബിജു... എഎസ്ഐ അനൂപ് സിപിഒമാരായ സുനിരാജ് വിനീഷ് ഉമറുൽ ഫാറൂഖ് ,സുജിൽ, വർക്കല ഡിവൈഎസ്പി ഓഫീസിലെ എസ് ഐ വിനോദ് സിപിഒ മാരായ ബിനോയ്,ഹരീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്... കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു