ഭാര്യയുടെ സഹോദരിയുടെ മരണ വിവരമറിഞ്ഞ് ചാത്തന്നൂരിലെത്തിയതായിരുന്നു ഇവർ. മരണവീട്ടിൽ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും സനിലിന്റെ മർദ്ദനത്തിൽ ഭാര്യയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോയ ഭാര്യയെ സനിൽ പിന്തുടർന്നു. സനിൽ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ ഭാര്യ ചാത്തന്നൂർ പോലീസ് സ്റ്റേഷനിലേക്ക് കയറുകയായിരുന്നു.
ഭാര്യയ്ക്ക് പിന്നാലെ സ്റ്റേഷനിലെത്തിയ സനിൽ കുമാറിനെതിരെ ഭാര്യ പോലീസിന് പരാതി നൽകി. ചോദ്യം ചെയ്യലിനിടെ സനിലിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് എം.ഡി.എം.എ കണ്ടെടുത്തത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് സനിൽ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.