പതിനാറാം വയസ്സിലായിരുന്നു നാടകരംഗത്തേക്കുള്ള സാവിത്രിയുടെ കടന്നുവരവ്. വളയനാട് കലാസമിതിയുടെ 'കറുത്ത വെള്ള' എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. കാര യുവജന കലാസമിതിയുടെ 'നോട്ടുകള്‍' എന്ന നാടകത്തിലെ അഭിനയമാണ് സാവിത്രിയെ ശ്രദ്ധേയയാക്കി മാറ്റിയത്.
കെ ടി മുഹമ്മദിന്റെ 'ദീപസ്തംഭം മഹാശ്ചര്യം' എന്ന നാടകത്തില്‍ അഭിനയിച്ചുകൊണ്ടാണ് സാവിത്രി പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയം ആരംഭിച്ചത്. കെ ടി മുഹമ്മദിന്റെ 'കലിംഗ', ഇബ്രാഹിം വേങ്ങരയുടെചിരന്തന തിയേറ്റേഴ്സ്, വിക്രമന്‍നായരുടെ സ്റ്റേജ് ഇന്ത്യ തുടങ്ങിയ സമിതികളില്‍ അഭിനയിച്ചു.