കേരളത്തിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സെപ്തംബർ അവസാനമാകുമ്പോഴേക്കും സ്വർണ വില കുറയാതെ തന്നെ തുടരുന്നു എന്നുമാത്രമല്ല, കുതിച്ചുയരുകയുമാണ്. കഴിഞ്ഞ ആറ് ദിവസങ്ങളായി വില മുകളിലേക്ക് തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത്. ഈ മാസം ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും കുറഞ്ഞ തുക പവന് 1,11,480 രൂപയാണ്. സെപ്തംബർ രണ്ടിനായിരുന്നു അങ്ങനെയൊരു വില രേഖപ്പെടുത്തിയിരുന്നത്. പിന്നീട് എല്ലാ ദിവസും വില കൂടുക തന്നെയായിരുന്നു.
ഇന്നലെ ഒരു പവൻ സ്വർണത്തിനുണ്ടായിരുന്ന വില 111960 രൂപയാണ്. ഒരു ഗ്രാമിന് 13,995 രൂപയുമായിരുന്നു വില. ഇന്നത് വീണ്ടും ഉയർന്നിരിക്കുകയാണ്. ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,12,080 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 14,010 രൂപയുമാണ്. അന്താരാഷ്ടര വിപണിയിലെ മാറ്റങ്ങളും രാഷ്ട്രീയ സംഭവ വികാസങ്ങളും വലിയ പ്രതിസന്ധിയാണ് സ്വർണ വിപണയിലും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷം സ്വർണ വിലയെ വലിയ തരത്തിൽ ബാധിച്ചിരുന്നു. ആ സമയത്ത് ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ മുകളിലേക്ക് സ്വർണ വിലയെത്തിയിരുന്നു. ആ പ്രതിസന്ധികളിൽ നിന്ന് വിപണി ഇതുവരേയും കരകയറിയിട്ടില്ലെന്ന് വേണം ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന സ്വർണ വിലയിലെ മാറ്റങ്ങളിൽ നിന്ന് മനസിലാക്കാൻ