താന്നി പാലത്തിന് സമീപത്തെ ബോട്ട് ജെട്ടിക്ക് സമീപത്തും കായലിലുമാണ് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. ചിലർ കായലിൽ ഇറങ്ങി ഏറ്റുമുട്ടുകയും ചെയ്തു. വഴിയാത്രക്കാരും നാട്ടുകാരും തർക്കം പരിഹരിക്കാൻ രംഗത്തെത്തിയെങ്കിലും ഇവരിൽ ചിലർക്കും മർദനമേറ്റു. നാട്ടുകാരിൽ ചിലർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് യുവാക്കൾ പിന്മാറിയത്.
അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ഇരവിപുരം പൊലീസ് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.