കൊല്ലം..ഉർവശി മനോജ് കെ ജയൻ എന്നിവരുടെ മകളായ തേജാലക്ഷ്മിയെ നായികയാക്കി പ്രശസ്ത സംവിധായകൻ സംവിധാനം ചെയ്യുന്ന പ്രിയതമൻ എന്ന ചിത്രമാണ് കൊല്ലത്ത് ചിത്രീകരണം ആരംഭിച്ചത്. കൊല്ലം ദളവാപുരം പള്ളിയിലായിരുന്നു ചിത്രത്തിന്റെ പൂജയും ആദ്യ ചിത്രീകരണവും നടന്നത് . ശ്രീനാഥ് ഭാസിയാണ് നായകൻ. മകളുടെ ആദ്യ ഷൂട്ടിംഗ് ദിവസത്തിൽ അച്ഛൻ മനോജ് കെ ജയനും മകൾക്കൊപ്പം ഉണ്ടായിരുന്നു . കൂടാതെ സിനിമയുടെ അണിയറ പ്രവർത്തകരും ആർട്ടിസ്റ്റുകൾ ആയ മീര നായർ സുനിൽ സുഗത പത്മരാജൻ രതീഷ് , സുബിൻ ടാർസൺ അഭിലാഷ്, സുധീർ കരമന തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്. ചിത്രത്തിന്റെ പൂജാവേളയിൽ അഭിനയിതാക്കൾക്കൊപ്പം മറ്റ് വിശിഷ്ട അതിഥികളും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ഒത്തുചേർന്നു . തന്റെ അമ്മയുടെ അച്ഛന്റെ നാടാണ് ചവറ തന്റെ ആദ്യ സിനിമ ഇവിടെ ആയതിൽ ഏറെ അഭിമാനം തോന്നുന്നുവെന്ന് തേജാലക്ഷ്മിയും പറഞ്ഞു. തന്റെ മകൾക്ക് ആദ്യ സിനിമയെ കുറിച്ച് നിരവധി അറിവുകൾ പറഞ്ഞു നൽകിയിട്ടുണ്ട് എന്നും മനോജ് കെ ജയനു o പറഞ്ഞു..