പാലോട് ജവഹർ നവോദയ വിദ്യാലയത്തിലെ മെസ് ഹാളിൽ ഫാൻ പൊട്ടിവീണ് രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റു. മെസ് ഹാളിലുണ്ടായിരുന്ന വിദ്യാർഥികൾക്കിടയിലേക്കാണ് ഫാനിന്റെ ലീഫ് പൊട്ടിവീണത്. ഫാനിന്റെ ലീഫ് തലയിൽ പതിച്ചാണ് രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റത്. ഇതിൽ ഒരാളുടെ മൂക്കിലാണ് ലീഫ് പതിച്ചത്. വിദ്യാർഥിക്ക് ചെറിയ പരുക്കാണ് സംഭവിച്ചത്.സംഭവം ഉണ്ടായതിനെ തുടർന്ന് പരുക്കേറ്റ വിദ്യാർഥികളെ അടിയന്തരമായി വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവം വിദ്യാലയത്തിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഫാൻ എങ്ങനെയാണ് പൊട്ടിവീണതെന്നും സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.