ആലപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ നിന്ന് വീണ് രണ്ടരവയസ്സുകാരി മരിച്ചു

ആലപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ നിന്ന് വീണ് രണ്ടരവയസ്സുകാരി മരിച്ചു. പുന്നമട സ്റ്റാര്‍ട്ടിങ് പോയിന്റിലാണ് അപകടം. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ സുഗന്‍ ആണ് മരിച്ചത്. റെഡ് കാസ്റ്റില്‍ വാരാഹരി എന്ന ബോട്ടിലെ യാത്രക്കിടെയാണ് കുട്ടി വെള്ളത്തില്‍ വീണത്.

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കായലിലേക്ക് വീഴുകയായിരുന്നു. ബോട്ട് ജീവനക്കാരും സമീപവാസികളും ചേര്‍ന്ന് കുട്ടിയെ ഉടനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല