സ്വകാര്യ ബസ് ഡ്രൈവറെ എംഡിഎംഎയുമായി പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ*

സംസ്ഥാനാന്തര സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവറെ 96 ഗ്രാം എംഡിഎംഎയുമായി പിടികൂടിയ കേസിൽ ഒരാൾ കൂടി കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. പരവൂർ പൂതക്കുളം താഴത്തുവിള പുത്തൻ വീട്ടിൽ അമൽ(27) ആണ് പോലീസിന്റെ പിടിയിലായത്. 2024 ഓഗസ്റ്റ് മാസം 23ാം തീയതി ബംഗളൂരു - കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ അന്തർ സംസ്ഥാന ബസിലെ ഡ്രൈവറായ മയ്യനാട് നടുവിലക്കര സ്വദേശി വിനീഷ് വിജയനെ രാസലഹരിയുമായി കൊല്ലം ഈസ്റ്റ് പൊലീസും ഡാൻസാഫ് സംഘവും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊല്ലം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്യ്ത കേസിൽ നടത്തിയ അന്വേഷണത്തിൽ രണ്ടാം പ്രതിയായ അഖിലിനെയും ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്യ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് അമലിനെ ഇപ്പോൾ അറസ്റ്റ് ചെയ്യ്തത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വിനീഷ് വിജയന് ബെംഗളൂരുവിൽ എം.ഡി.എം.എ എത്തിച്ച്് കൊടുക്കുന്നത് അമൽ അണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പരവൂരിലുള്ള വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യ്തത്. കൊല്ലം എ.സി.പി ഷാജിയുടെ നിർദ്ദേശപ്രകാരം കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ജയശങ്കറിന്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ജു, സി.പി.ഓ മാരായ ഷൈജു, അജയകുമാർ, മുരുകേശ്, അൻഷാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.