പാലക്കാട് വീട്ടിലെ കുളിമുറിയിലെ വെള്ള ടാങ്കിൽ വീണ് സഹോദരങ്ങളായ കുട്ടികൾക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപ്പാറയിലാണ് സംഭവം. കൂരാൻക്കാട്ടിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ അഞ്ചുവയസ്സുകാരി ജെനിഫർ ജൂലിയറ്റും 3 വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറും മരിച്ചത്. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.