കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശി ഷാനവാസിനെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. വെഞ്ഞാറമൂടിന് സമീപം വച്ച്
പന്തളം - തിരുവനന്തപുരം റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം നടന്നത്.
ഇന്നലെ രാത്രി ഏഴരയോടെ വെഞ്ഞാറമൂടിന് സമീപത്തുവെച്ചായിരുന്നു സംഭവം. ബസിൽ യുവതിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന ഷാനവാസ് അതിക്രമത്തിന് മുതിരുകയായിരുന്നു. തനിക്ക് നേരിട്ട അതിക്രമത്തിന്റെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും തുടർന്ന് പോലീസ് സ്റ്റേഷനിൽ തെളിവായി കൈമാറുകയും ചെയ്തു.
പരാതിയെ തുടർന്ന് ആദ്യം വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തുടർനടപടികൾക്കായി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് കൈമാറും