കുളിമുറിയിൽ കുഴഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. വെഞ്ഞാറമൂട് വലിയ കട്ടയ്ക്കൽ ഗണപതിപുരം ആനൂർ വീട്ടിൽ പ്രകാശാ (53) ണ് മരിച്ചത്. വെള്ളി പകൽ ഒന്നോടെയായിരുന്നു സംഭവം. കുളിക്കാനായി കുളിമുറിയിൽ കയറിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വലിയകട്ടയ്ക്കൽ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ: സിന്ധു.
മക്കൾ: സർജിത്, സർജിത.
മരുമകൻ: വിപിൻ.
** സംസ്കാരം:** ശനി ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.