വൃന്ദാവനമായി വീഥികൾ; കൺനിറയെ കണ്ണന്മാരും ഗോപികമാരും; നാടാകെ ശോഭായാത്ര

തിരുവന്തപുരം: പീലിത്തിരുമുടിയും ഓടക്കുഴലുമായി വന്നത്തെിയ ഉണ്ണിക്കണ്ണന്മാരും നൃത്തം ചവിട്ടിയ ഗോപികമാരും നഗരവീഥികളെ അമ്പാടിയാക്കി. ജന്മാഷ്ടമി ദിനമായ ഇന്ന് നാടാകെ ശോഭായാത്ര ഉൾപ്പെടെയുള്ള വിവിധ ആഘോഷ പരിപാടികൾ അരങ്ങേറി. ആഘോഷങ്ങളിൽ പ്രധാനമായ ഉറിയടി മത്സരങ്ങൾ ആവേശകരമായിരുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ശോഭായാത്രകളിൽ ആയിരക്കണക്കിന് കണ്ണന്മാരാണ് അണിനിരന്നത്.