തിരുവനന്തപുരം: സംസ്ഥാനത്തെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് അഴിച്ചുപണിക്ക് തുടക്കമിട്ട് സാംസ്‌കാരിക വകുപ്പ്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാനായി നടന്‍ പ്രേംകുമാറിനെ നിയമിച്ചു. കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി പ്രശസ്ത കവി കല്‍പ്പറ്റ നാരായണനെയും സംഗീത നാടക അക്കാദമി ചെയര്‍മാനായി ഗായകന്‍ ജി. വേണുഗോപാലിനെയും ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി നിര്‍മ്മാതാവ് എം. രഞ്ജിത്തിനെയും നിയമിച്ചു. ചലച്ചിത്ര അക്കാഡമിയിലേക്ക് നടന്‍ രവീന്ദ്രനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.