തിരുവനന്തപുരം നെയ്യാറ്റിൻകര പുതിയതുറ പി എം ഹൗസിൽ റോബിൻ റിബേര (39)യാണ് ശനിയാഴ്ച രാത്രി മരിച്ചത്. ഇയാള്‍ കരുംകുളം നാഗപുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആഗസ്ത് 17ന് രാത്രിയാണ് സംഭവം. ഒളിവിലായിരുന്ന പ്രതി നിഷാന്തി (33) നെ തിങ്കളാഴ്ച എറണാകുളത്തുനിന്ന് കാഞ്ഞിരംകുളം പൊലീസ് പിടികൂടി. നിഷാന്ത് മദ്യപിച്ചെത്തി സ്ഥിരമായി റോബിന്റെ വീടിനു മുന്നില്‍ വന്ന് ചീത്തവിളിക്കുമായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് കാരണം. വാക്കുതർക്കത്തില്‍ തുടങ്ങിയ പ്രശ്നം അ ക്രമാസക്തമായി. ആക്രമണത്തില്‍ റോബിന്റെ ഭാര്യക്കും പരിക്കേറ്റു. ഇതിനുപിന്നാലെ വീട്ടിലേക്ക് ഓടിപ്പോയ നിഷാന്തിനെ റോബിന്‍ പിന്തുടര്‍ന്നു. ഇതില്‍ പ്രകോപിതനായ നിഷാന്ത് വീട്ടിലുണ്ടായിരുന്ന മൺവെട്ടികൊണ്ട് റോബിന്റെ തലയിൽ വെട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ റോബിനെ പ്രദേശവാസികള്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്ര വേശിപ്പിക്കുകയായിരുന്നു. ഭാര്യ : ലീജ. മക്കൾ : ഹാനിയിൽ റിബേര, ഹെദ്രിയോൺ റിബേര."