വണ്ടന്നൂർ ചെവള ക്കോണം വിളയിൽ വീട്ടിൽ ബാബുവിൻ്റെയും ഷീല കുമാരിയുടെയും മകൻ ബിപിൻ ബാബു (26) ആണ് മരിച്ചത്.
ഓട്ടൊ ഓടിച്ചിരുന്ന വണ്ടന്നൂർ ചെവളക്കോണം വിളയിൽ വീട്ടിൽ ശ്രീജിത്ത് (29 ) , വാഹനത്തിൽ ഉണ്ടായിരുന്ന അനന്ദൻ (20) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കര ഭാഗത്തേക്ക് പോയ ടൂറിസ്‌റ്റ് ബസിൽ എതിർ ദിശയിൽ നിന്ന് വന്ന ഓട്ടോ ഇടിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. പരിക്കേറ്റേ ബിപിൻ ബാബുവിനെയും അനന്ദുവിനെയും ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും
ശ്രീജിത്തിനെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലും
പ്രവേശിപ്പിച്ചെങ്കിലും ബിപിൻ ബാബു വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു
. ശ്രീജിത്തിൻ്റെ നില ഗുരുതരമയി തുടരുന്നു. ബിപിൻ ബാബുവിൻ്റെ വിവാഹം ഇക്കഴിഞ്ഞ ആഗസ്റ്റ് 30 നായിരുന്ന .ഭാര്യ സുറുമി . സഹോദരൻ മിഥുൻ ബാബു ..