കൊല്ലം ചിതറയിൽ ഇരു ചക്രവാഹനവും കാറും തമ്മിൽ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് ഓടിച്ചു വന്ന ചിതറ വേങ്കോട് സ്വാദേശി അനന്തു(31) തെറിച്ചു പോയി ലോറിയുടെ അടിയിൽപ്പെട്ടു ദാരുണാന്ത്യം
ഇന്ന് വൈകുന്നേരം 6.30 നാണ് അപകടം നടന്നത് അനന്തു കടയ്ക്കലിൽ നിന്നും മടത്തറ ഭാഗത്തേക്ക് ബുള്ളറ്റിൽ യാത്ര ചെയ്യവേ ബുള്ളറ്റും കാറും തമ്മിൽ കൂട്ടിയിടിച്ച് ഇടിയുടെ ആഘാതത്തിൽ യുവാവ് റോഡിൽ തെറിച്ചു വീഴുകയും പിന്നാലേ എത്തിയ ടോറസ് ലോറി യുവാവിന്റെ കാലുകളിലൂടെ കയറി ഇറങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട യുവാവിനെ നാട്ടുകാർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് തുടർച്ചയായി തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടശേഷം നിർത്താതെ പോയ ലോറി ഡ്രൈവറേ സംഭവം അറിഞ്ഞെത്തിയ ചിതറ പോലീസ് ലോറിയുടെ പിന്നാലെ പോകുകയും പിന്നീട് കുളത്തുപ്പുഴ പോലീസിന്റെ സഹായത്തോടെ ഡാലിയിൽ വെച്ച് ലോറിയേയും ലോറി ഡ്രൈവരേയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു