ബില്ല് ചോദിച്ചതിനെത്തുടർന്ന് ബാർ ഹോട്ടൽ വെയിറ്ററെ ഫോർക്ക് കൊണ്ട് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

​കഴക്കൂട്ടം: ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും ബില്ല് ചോദിച്ചതിനെത്തുടർന്ന് ബാർ ഹോട്ടൽ വെയിറ്ററെ ഫോർക്ക് കൊണ്ട് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.പുതിയതുറ ചെക്കിട്ട വിളാകം വീട്ടിൽ മിഥുൻ (29) ആണ് അറസ്റ്റിലായത്.
കണിയാപുരം മസ്താൻ മുക്ക് കൊച്ചു വടക്കതിൽ വീട്ടിൽ വിഷ്ണുവിനാണ് (23) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
യു.എസ്ടി സമീപമുള്ള 'അമിഗോസ്' ഹോട്ടലിലെ റൂഫ് ടോപ്പ് ബാറിൽ ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം.
ബാറിലെ ടേബിളിലിരുന്ന് മദ്യപിച്ച പ്രതിയോടും കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളോടും കഴിച്ച ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും ബില്ല് നൽകട്ടേ എന്ന് വിഷ്ണു ചോദിച്ചു. ഇതിൽ രോഷാകുലനായ പ്രതി വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. നിരന്തര ആക്രമണങ്ങളുടെ പശ്ചാതലത്തിൽ ബാറുകളിൽ പോലീസും എക്സൈസ് വകുപ്പും നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്.