വെള്ളിയാഴ്ച സംസ്ഥാനത്തെ വൈദ്യുത ഉപയോഗം താരതമ്യേന ഉയർന്ന നിലയിൽത്തന്നെയായിരുന്നുവെന്നും കെഎസ്ഇബി വ്യക്തമാക്കി. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതിയുടെ ലഭ്യത താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. ഊർജ്ജിതമായ ശ്രമത്തെത്തുടർന്ന് APCPDCL (ആന്ധ്രാപ്രദേശ്)ൽ നിന്നും 150-300MW ലഭ്യമാക്കി.
കൂടാതെ മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് പ്രകാരം 200MWഉം പീക്ക് സമയങ്ങളിൽ ലഭ്യമായിരുന്നു. ഇക്കാരണങ്ങളാൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചുവെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു.