വച്ച്മദ്യപിച്ചത് വിലക്കിയ മാനേജരെ അക്രമിസംഘം വളഞ്ഞിട്ട് ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ തിയറ്റർ മാനേജർ വെഞ്ഞാറമൂട്ടിൽ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കിളിമാനൂരിലെ പുതിയ കാവ് റോക്കീ തിയറ്റർ മാനേജർ കെ വി ബിജു (50) നെയാണ് പത്തോളം പേർ ചേർന്ന് മർദിച്ചത്. അക്രമികൾ കിളിമാനൂർ സ്വദേശികളാണെന്നാണ് സൂചന. വർക്കല സ്വദേശിയാണ് മാനേജർ ബിജു. പരാതിയിൽ കിളിമാനൂർ പൊലീസ് കേസെടുത്തു. രണ്ടുദിവസം മുമ്പ് രണ്ടുപേർ തിയറ്റർ കോമ്പൗണ്ടിൽ കാറിനകത്തിരുന്ന് മദ്യപിച്ചിരുന്നു. ഇത് വിലക്കിയതിനെ തുടർന്നുള്ള വൈരാഗ്യമാണ് കാരണമെന്ന് ബിജു മൊഴിനൽകി."