ആറ്റിങ്ങൽ : ഇക്കഴിഞ്ഞ നീറ്റ് അണ്ടർ ഗ്രാജ്വേറ്റ് എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അവനവൻചേരി കിളിത്തട്ടുമുക്ക് കല്ലിംഗൽ വീട്ടിൽ യു. അനഘയെയാണ് എൻ.എസ്.എസ് അവനവഞ്ചേരി കരയോഗത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചത്.
പെയിൻ്റിംഗ് തൊഴിലാളിയായ അജി, ഉഷ ദമ്പതികളുടെ ഏകമകളാണ് അനഘ.
തുടർ പഠനത്തിനായി ഇടുക്കി ഗവ. മെഡിക്കൽ കോളേജിലേക്കാണ് പ്രവേശനം ലഭിച്ചത്.
കരയോഗം ഭാരവാഹികളായ ഭുവനചന്ദ്രൻ നായർ, രാജീവ്, ടി.എൽ. പ്രഭൻ, ടി.ആർ. കോമളകുമാരി, അനിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.