സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഒട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. കിളിമാനൂർ
വണ്ടന്നൂർ ചെവളക്കോണം വിളയിൽ വീട്ടിൽ ശ്രീജിത്താണ് (29 )
മരിച്ചത്. ഇതോടെ അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം രണ്ടായി.
ശ്രീജിത്ത് ഓടിച്ചിരുന്ന ഓട്ടോയിൽ
ഉണ്ടായിരുന്ന
വണ്ടന്നൂർ ചെവള ക്കോണം വിളയിൽ വീട്ടിൽ ബാബുവിൻ്റെയും ഷീല കുമാരിയുടെയും മകൻ ബിപിൻ ബാബു (26) ഇന്നലെ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
ഇന്നലെ
രാവിലെ 9 മണിയോടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തേക്ക് പോയ ടൂറിസ്‌റ്റ് ബസിൽ എതിർ ദിശയിൽ നിന്ന് അതി വേഗതയിൽ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. . ബിപിൻ ബാബുവിൻ്റെ വിവാഹം ഇക്കഴിഞ്ഞ ആഗസ്റ്റ് 30 നായിരുന്നു .ഭാര്യ സുറുമി . സഹോദരൻ മിഥുൻ ബാബു