അഞ്ചുതെങ്ങിൽ വിഷവാതകം ശ്വസിച്ച ഐസ് പ്ലാന്റ് ജീവനക്കാരൻ മരിച്ചു.

തിരുവനന്തപുരം:  അഞ്ചുതെങ്ങിൽ വിഷവാതകം ശ്വസിച്ച ഐസ് പ്ലാന്റ് ജീവനക്കാരൻ മരിച്ചു. കൊല്ലം മീനാട് സ്വദേശി ഷറഫുദ്ദീൻ  ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് സംഭവം നടന്നത്. ജോലിക്കിടെ ഷറഫുദ്ദീന് കടുത്ത ശർദ്ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിവരികയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സ്ഥിതീകരിച്ചത്. പ്ലാന്റിൽ ചോർന്ന വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.