കുണ്ടറ പെരുമ്പുഴയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

കൊല്ലം..കുണ്ടറ പെരുമ്പുഴയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. 

കുണ്ടറ 4.9.2026 : പെരുമ്പുഴ വഞ്ചിമുക്കിനു സമീപം ഇന്നലെ വൈകിട്ട് നടന്ന ബൈക്ക് അപകടത്തിൽ പുന്നമുക്ക് മുണ്ടക്കൽ ഗീതാ ഭവനിൽ കണ്ണൻ ജി കൃഷ്ണൻ (18) മരണപ്പെട്ടു. ഒരാൾ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

പെരുമ്പുഴ ഭാഗത്തു നിന്നും കൊട്ടിയം ഭാഗത്തേക്ക് വന്ന ബൈക്ക് റോഡിന്റെ മറുവശത്തേക്ക് തിരിയവേ കണ്ണനല്ലൂർ ഭാഗത്തു നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടുകൂടി ആയിരുന്നു അപകടം. 

ഇളമ്പള്ളൂർ SNSMHSS ലെ പ്ലസ് ടു വിദ്യാർത്ഥിയാണ് കണ്ണൻ. അച്ഛൻ ഗിരീഷ്, അമ്മ ലിനി (പരേത).