എം.ഡി.എം.എ കേസ്: ഒളിവിൽ പോകാൻ സഹായിച്ച വെഞ്ഞാറമൂട് സ്വദേശി അറസ്റ്റിൽ

​കഠിനംകുളം: കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ ചേരമാൻതുരുത്തിൽ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് െവെട്ട് വിള ശാന്തിഭവനിൽ വിഷ്ണു (36) ആണ് അറസ്റ്റിലായത്.
​കഴിഞ്ഞ മാസം ചേരമാൻതുരുത്ത് സ്വദേശി അസ്ജറിന്റെ വീട്ടിൽ നിന്ന് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം 90 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. പോലീസ് ജീപ്പിൽ കയറ്റുന്നതിനിടെ ഉദ്യോഗസ്ഥരുടെ കൈവെട്ടിച്ച് രക്ഷപ്പെട്ട അസ്ജർ വെഞ്ഞാറമൂട്ടിലുള്ള വിഷ്ണുവിന്റെ അടുത്തെത്തുകയും, വിഷ്ണു ഇയാൾക്ക് ഒളിവിൽ പോകാൻ ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുകയുമായിരുന്നു. തുടർന്ന് അന്വേഷണ സംഘം അസ്ജറിനെയും പിടി കൂടിയിരുന്നു.
​അസ്ജറുമായി വിഷ്ണുവിന് ലഹരി ഇടപാടുകൾ ഉള്ളതായി കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. വെഞ്ഞാറമൂട്ടിൽ പഴവർഗ്ഗങ്ങളുടെ മൊത്തവ്യാപാരം നടത്തുന്ന വിഷ്ണുവിനെതിരെ 'ഓപ്പറേഷൻ തൂഫാൻ' അന്വേഷണ സംഘത്തിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. മുൻപും നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.