കല്ലമ്പലം : ആലിൻമൂട് പൗർണ്ണമിയിൽ വി. കമലാസനൻ (85- റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, സർവ്വേ ആൻഡ് എൽ. ആർ ഡിപ്പാർട്ട്മെന്റ്, എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് മെമ്പർ, മാവിൻമൂട് ശാഖാ പ്രസിഡന്റ്, ആർ.എസ്.പി മുൻ മണ്ഡലം പ്രസിഡന്റ്, പുളിവേലിക്കോണം ഭഗവതി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ്, ) അന്തരിച്ചു.
ഭാര്യ :ദേവമണി. മക്കൾ : ദിലീപ്, ദീപ്തി, ദീപക്. മരുമക്കൾ : അശ്വതി. എസ്. ദർശൻ, ചന്ദ്രപ്രസാദ്.സി, അഞ്ചു. എൻ.
സംസ്ക്കാരം ഇന്ന് (08/09/26)രാവിലെ 10 ന്.
സഞ്ചയനം 12 ന് രാവിലെ 8 ന്.
ആദ്യകാല ആർ.എസ്.പി നേതാവ് കല്ലമ്പലം കമലാസനൻ അന്തരിച്ചു
കല്ലമ്പലം: ആദ്യകാല ആർ.എസ്.പി നേതാവും തികഞ്ഞ കമ്മ്യൂണിസ്റ്റുമായിരുന്ന കല്ലമ്പലം കമലാസനൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ആർ.എസ്.പി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, എസ്.എൻ.ഡി.പി യോഗം കല്ലമ്പലം ശാഖാ പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. പ്രദേശത്തെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്ക് തീരാനഷ്ടമാണെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഡോ. കെ. ബിന്നി, അഡ്വ. എസ്. കൃഷ്ണകുമാർ, അഡ്വ. താജുദ്ദീൻ അഹമ്മദ്, ചെമ്മരുതി ശശികുമാർ, വർക്കല അശോകൻ, പുലിയൂർ ചന്ദ്രൻ, സുമാനസൻ, നജീം, അഡ്വ. അജിൻ സൈഫുദ്ദീൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.