തിരുവനന്തപുരം.കടൽത്തട്ടിലും പവിഴപ്പുറ്റുകൾക്കിടയിലും കാണപ്പെടുന്ന സംരക്ഷിത വിഭാഗത്തിൽപ്പെട്ട കടൽ വെള്ളരി (സി കുക്കുമ്പർ)വിൽക്കാൻ ശ്രമിച്ച സംഘത്തെ വനപാലകർ പിടികൂടി. കോവളം ലൈറ്റ് ഹൗസിന് സമീപമുള്ള ട്രോപ്പിക്കൽ ഹെവൻ എന്ന ഹോട്ടലിൽ സമീപത്തുവച്ച് 80 ഓളം.(2 Kg )കടൽ വെള്ളരി വില്പന നടത്താൻ ശ്രമിക്കവേ. പനവൂർ അഞ്ചാംകല്ല് കൂനൻ വേങ്ങാവിൽ റോഡരികത്ത് പുത്തൻവീട്ടിൽ ശശിധരൻ മകൻ 46 വയസ്സുള്ള അജിമോൻ. വെങ്ങാനൂർ വവ്വാമൂലയിൽ നെല്ലിവിള വടക്കേക്കര വീട്ടിൽ കൃഷ്ണൻകുട്ടി മകൻ 41 വയസ്സുള്ള ഷിജു കുമാർ എന്നിവരാണ് പരുത്തിപ്പള്ളി വനം റേഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്ത്യയിൽ എല്ലാ സി കുക്കുമ്പറും വന്യജീവി സംരക്ഷണ നിയമത്തിന്റെ. ഷെഡ്യൂൾഡ് 1 -ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അതിനാൽ കടൽ വെള്ളരി പിടിക്കുക കൈവശം വയ്ക്കുക വിളിക്കുക,വ്യാപാരം നടത്തുക,എന്നിവ നിയമവിരുദ്ധമാണ്. അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നവയാണ് കടൽ വെള്ളരികൾ ഇതിന് മുമ്പ് 2024 ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിയൻസ് കൊച്ചിയിൽ ഒരു കേസ് പിടികൂടി വനംവകുപ്പിന് കൈമാറിയിട്ടുണ്ട് 2022ൽ പെരുമ്പാവൂരിൽ വനം വിജിലൻസ് വിഭാഗം ഇത്തരത്തിൽ ഒരു കേസ് ബുക്ക് ചെയ്തിട്ടുണ്ട്.വനംവകുപ്പ് നേരിട്ട് പിടിക്കുന്ന ആദ്യ കേസാണിത്.മലേഷ്യ, ഇൻഡോനേഷ്യ, സിംഗപ്പൂർ, മുതലായ രാജ്യങ്ങളിൽ വിലയേറിയ കടൽ ഭക്ഷണങ്ങളളായി ഉപയോഗിക്കുന്നതിനാൽ ഈ രാജ്യങ്ങളിലേക്കാണ് ഇവയുടെ കടത്ത് കൂടുതലും നടക്കുന്നത്. ഈ കേസിൽ കൂടുതൽ പ്രതികളെ പിടികൂടിയാൽപിടികൂടിയാൽ മാത്രമേ ഇവയുടെ ഉറവിടം കണ്ടെത്താൻ ആവുകയുള്ളൂ. പ്രതികളെ വനം കോടതി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ വി,എസ്എഫ്ഒ മാരായ അനുകൃഷ്ണൻ, ജിജിമോൻ, പ്രദീപ്, ബി എഫ് ഒ മാരായ,മുകേഷ്,മനുചന്ദ്രൻ, വിഷ്ണു, രമ്യ,എഫ്ബിഎ പ്രദീപ് എന്നിവരാണ് പ്രതികളെ പിടികൂടിയത് പ്രതികളുടെ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.