മലയാളസിനിമാ സംഗീതത്തിൻ്റെ പര്യായമായി മാറിയ ഈണങ്ങളുടെ ചക്രവർത്തി ജി.ദേവരാജൻ മാസ്റ്റരുടെ 99-ാം ജന്മവാർഷിക ദിനമാണിന്ന്.(സെപ്റ്റംബർ 27)

സെപ്റ്റംബർ 27
അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന സംഗീതസപര്യയിലൂടെ മലയാളത്തിൻ്റെ ഈർപ്പവും ഗന്ധവുമുള്ള ഒട്ടനവധി ഗാനങ്ങളാൽ മലയാളസിനിമാ സംഗീതത്തിൻ്റെ പര്യായമായി മാറിയ ഈണങ്ങളുടെ ചക്രവർത്തി ജി.ദേവരാജൻ മാസ്റ്റരുടെ 99-ാം ജന്മവാർഷിക ദിനമാണിന്ന്.
✒️✒️1927 സെപ്റ്റംബര്‍ 27 നു കൊല്ലം ജില്ലയിലെ പരവൂര്‍ കോട്ടപ്പുറത്ത് പന്നക്കാടില്‍ മൃദംഗ വിദ്വാനായിരുന്ന കൊച്ചു ഗോവിന്ദനാശാന്റെയും കൊച്ചു കുഞ്ഞിന്റെയും ആദ്യ മകനായിട്ടാണ് പരവൂര്‍ ഗോവിന്ദന്‍ ദേവരാജന്‍ എന്ന ജി ദേവരാജന്‍ പിറന്നത്."കാക്കേ കാക്കേ കൂടെവിടെ" എന്ന ഗാനം വളരെച്ചെറുപ്പത്തില്‍ തന്നെ തികച്ചും വ്യത്യസ്തമായ രീതിയില്‍ ചിട്ടപ്പെടുത്തി പാടി കൈയ്യടി നേടിയ അദ്ദേഹം പതിനേഴാം വയസ്സില്‍ വായ്പാട്ടില്‍ അരങ്ങേറി.വ്യത്യസ്തങ്ങളായ ഈണങ്ങൾ കൊണ്ട് മലയാളഗാന ശാഖയെ സമ്പന്നമാക്കിയ അദ്ദേഹത്തിൻ്റെ ഗാനങ്ങളിൽ, നാടൻ പാട്ടുകളുടെ ഈണങ്ങളും പാശ്ചാത്യ സംഗീതവും കർണ്ണാടക- ഹിന്ദുസ്ഥാനി സംഗീതത്തിൻ്റെയും സ്പർശമുണ്ടായിരുന്നു.മുന്നൂറ്റിയമ്പതിലേറെ സിനിമകളിലായി രണ്ടായിരത്തോളം ഗാനങ്ങൾക്കാണ് അദ്ദേഹം ഈണം നൽകിയത്.ഗാനങ്ങള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് കര്‍ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, നാടോടി സംഗീതം, മാപ്പിള സംഗീതം തുടങ്ങി എന്തും കൃത്യമായ അളവില്‍ വിളക്കി ചേര്‍ക്കാന്‍ അഗ്രഗണ്യന്‍ ആണ് അദ്ദേഹം.ദേവരാജൻ സംഗീതസംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം 'കാലം മാറുന്നു' (1955/ആ മലർ പൊയ്കയിൽ) ആയിരുന്നു.
✒️1959ല്‍ ചതുരംഗം എന്ന ചിത്രത്തിന് വേണ്ടി വയലാര്‍ രാമവര്‍മ്മയുമായി ഒന്നിച്ച ദേവരാജന്‍, തുടര്‍ന്ന് 130ല്‍ അധികം ചിത്രങ്ങള്‍ക്ക് വേണ്ടി വയലാറിന്റെ വരികള്‍ സ്വരപ്പെടുത്തി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ക്കും ഗാനങ്ങള്‍ക്കും ഒന്നിച്ച ഗാനരചയിതാവും സംഗീത സംവിധായകനും ഈ ജോഡിയാണ്.പിൽക്കാലത്ത്‌ വയലാറിന്റെ പുത്രൻ വയലാർ ശരത്ചന്ദ്ര വർമ്മ ആദ്യമായി ഗാനരചന നിർവ്വഹിച്ച 'എന്റെ പൊന്നു തമ്പുരാൻ' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിട്ടതും ദേവരാജൻ മാസ്റ്റർ തന്നെയായിരുന്നു.
✒️മാധുരിയെ ആദ്യമായി അവതരിപ്പിച്ചതും (കടൽപ്പാലം (1969) എന്ന ചിത്രത്തിലെ "കസ്തൂരിത്തൈലമിട്ട് മുടിമിനുക്കി" എന്നുതുടങ്ങുന്ന ഗാനത്തിലൂടെ) പിന്നീട് അവരുടെ ഭൂരിഭാഗം ഗാനങ്ങൾക്ക് ഈണം പകർന്നതും അദ്ദേഹമാണ്.എസ്.പി. ബാലസുബ്രഹ്മണ്യം, അയിരൂർ സദാശിവൻ, ശ്രീകാന്ത് തുടങ്ങിയ ചില ഗായകരെ മലയാളത്തിന് പരിചയപ്പെടുത്തിയതും അദ്ദേഹമാണ്.മലയാളത്തില്‍ ഒരു ഗായകനെ കൊണ്ട് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടിച്ച സംഗീത സംവിധായകനും (യേശുദാസ്/650+),
മലയാളത്തില്‍ ഒരു വർഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സംഗീത സംവിധായകനും (1977/31സിനിമകൾ) ദേവരാജൻ മാസ്റ്റർ തന്നെ.യേശുദാസ്, പി മാധുരി, പി സുശീല, പി ജയചന്ദ്രന്‍ എന്നിവരായിരുന്നു അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ബഹുഭൂരിപക്ഷവും ആലപിച്ചത്. 130ല്‍ അധികം പാട്ടുകാരെക്കൊണ്ട് അദ്ദേഹം പാടിച്ചിട്ടുണ്ട്. പില്‍ക്കാലത്ത്‌ സംഗീത സംവിധായകര്‍ എന്നാ നിലയില്‍ പേരെടുത്ത എം കെ അര്‍ജുനന്‍, ജോണ്‍സണ്‍, വിദ്യാസാഗര്‍, ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍ തുടങ്ങി ഒട്ടേറെ പേര്‍ അദ്ദേഹത്തിന്‍റെ സഹായികളായും പ്രവർത്തിച്ചിട്ടുണ്ട്.
✒️മാണിക്യവീണയുമായെൻ, സ്വർഗ്ഗപുത്രീ നവരാത്രീ, സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ, കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു, കൈതപ്പുഴക്കായലിലെ, റംസാനിലെ ചന്ദ്രികയോ, ചെത്തിമന്ദാരം തുളസി, ഉണ്ണിക്കൈ വളരൂ, ഇന്നെനിക്ക് പൊട്ടുകുത്താൻ, സമയമാം രഥത്തിൽ ഞാൻ, തേടിവരും കണ്ണുകളിൽ, മംഗളം നേരുന്നു ഞാൻ, ആകാശങ്ങളിലിരിക്കും, ഇനിയെൻ്റെ ഇണക്കിളിക്കെന്തു വേണം, അമ്പലക്കുളങ്ങര കുളിക്കാൻ, അമ്മേ അമ്മേ നമ്മുടെ അമ്പിളി അമ്മാവൻ, വണ്ടി വണ്ടി നിന്നെപ്പോലെ,പ്രാണനാഥനെനിക്കു നൽകിയ, മുൾക്കിരീടമിതെന്തിനു നൽകി, ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ, പത്മതീർത്ഥമേ ഉണരൂ, പെരിയാറേ പെരിയാറേ, പതിനാലാം രാവുദിച്ചത് മാനത്തോ, താഴംപൂ മണമുള്ള, കല്യാണീ കളവാണീ, പൊൽത്തിങ്കൾകല പൊട്ടുകുത്തിയ, കല്പനയാകും യമുനാനദിയുടെ, കറുത്ത പെണ്ണേ കരിങ്കുഴലീ, ഇടയകന്യകേ പോവുക നീ, കസ്‌തൂരി തൈലമിട്ട് മുടി മിനുക്കി, നാദബ്രഹ്മത്തിൻ സാഗരം, ഓമലാളേ കണ്ടൂ ഞാൻ, പ്രിയ സഖി ഗംഗേ പറയൂ രാജശില്പീ, ഹൃദയേശ്വരീ നിൻ, കായാമ്പൂ കണ്ണിൽ വിടരും, പൂവും പ്രസാദവും, ആയിരം പാദസരങ്ങൾ കിലുങ്ങി, എല്ലാരും ചൊല്ലണ്, ഒന്നിനി ശ്രുതി താഴ്ത്തി പാടുക, വാസന്തരാവിൻ്റെ, കാറ്റേ വാ കടലേ വാ, മഞ്ഞലയിൽ മുങ്ങിത്തോർത്തി, ദേവദാരു പൂത്തു നിൻ, ഉജ്ജയിനിയിലെ ഗായിക, ഗുരുവായൂരമ്പലനടയിൽ, നിത്യ വിശുദ്ധയാം കന്യാമറിയമേ തുടങ്ങിയ എണ്ണമറ്റ ഗാനങ്ങൾ അദ്ദേഹം കൈരളിക്ക് സമ്മാനിച്ചു.20 തമിഴ് ചലച്ചിത്രങ്ങൾക്കും 4 കന്നഡ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതസംവിധാനം ചെയ്തു.
✒️മാനവധർമ്മം വിളംബരം ചെയ്യുന്ന (വിശറിക്കു കാറ്റു വേണ്ട), തുഞ്ചൻ പറമ്പിലെ തത്തേ (മുടിയനായ പുത്രൻ), മാനം തെളിഞ്ഞല്ലോ (നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി),ജന്മാന്തരങ്ങളില്‍ പുഷ്പിച്ച (ചതുരംഗം), കുമ്മിയടിക്കുവിൻ (കടലമ്മ), പുഴവക്കിൽ പുല്ലണിമേട്ടില്‍ (കാട്ടുപൂക്കൾ), അനുപമ കൃപാനിധിയഖിലബാന്ധവൻ (കരുണ), വാണീ വരവാണീ (ശീലാവതി), അലയുകയായ് നീയിരുളിൽ (സർവ്വേക്കല്ല്) തുടങ്ങിയ ഗാനങ്ങൾ ആലപിച്ചിട്ടുമുണ്ട്.
✒️✒1969 (കുമാര സംഭവം) ,1970 (ത്രിവേണി) ,1972,1985 (ചിദംബരം) എന്നീ വര്‍ഷങ്ങളിലെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചു.1991ല്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് അദ്ദേഹത്തിനായിരുന്നു.1999 ല്‍ സമഗ്ര സംഭാവനക്കുള്ള ജെ സി ഡാനിയേല്‍ അവാര്‍ഡ്, ഫിലിം ഫാന്‍സ് അവാര്‍ഡ് , പ്രേം നസീര്‍ അവാര്‍ഡ്, നവചേതനയുടെ ആര്‍ ജി മംഗലത്ത് അവാര്‍ഡ്, വര്‍ക്കല ടി എ മജീദ് അവാര്‍ഡ്, പട്ടത്തുവിള കരുണാകരന്‍ സ്മാരക അവാര്‍ഡ്, പേശും പടം അവാര്‍ഡ് എന്നിവയാണു നീണ്ട നാളിലെ സംഗീത തപസ്സിന്നിടയില്‍ ലഭിച്ച മറ്റു അംഗീകാരങ്ങള്‍.ദേവഗീതികള്‍, സംഗീത ശാസ്ത്ര നവസുധ, ഷഡ്കാല പല്ലവി എന്നീ കൃതിളും രചിച്ചിട്ടുണ്ട്.2006 മാര്‍ച്ച് 14ന് ദേവരാഗങ്ങളുടെ രാജശില്പി വിടവാങ്ങി.

ജി.ദേവരാജന്‍ മാസ്റ്റര്‍...♥

മലയാള ഗാനശാഖയിൽ എക്കാലത്തെയും ഏറ്റവും മികച്ച ഗാനങ്ങൾ ഒരുക്കിയ അനശ്വരസംഗീത സംവിധായകൻ ...അല്ല അനശ്വര സംഗീത ചക്രവർത്തി ജി ദേവരാജൻ മാസ്റ്ററുടെ ജന്‍മവാര്‍ഷിക ദിനമാണിന്ന്..

 ലാളിത്യം നിറഞ്ഞതും അതേസമയം ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറ ഉള്ളതുമായ മലയാണ്മ നിറഞ്ഞതു തുളുമ്പുന്ന നിത്യഹരിത ഗാനങ്ങളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്... 

 ദേവരാജൻ മാസ്റ്റര്‍ സംഗീതസംവിധാനം ചെയ്‌ ആദ്യ ചലച്ചിത്രം 
കാലം മാറുന്നു (1955) ആയിരുന്നു. ഈ ചിത്രത്തിലെ ആ മലർ പൊയ്കയിൽ എന്നുതുടങ്ങുന്ന ഗാനമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രഗാനം. മറ്റൊരു നവാഗതനായിരുന്ന ഒ.എൻ.വി. കുറുപ്പാണ് ഈ ഗാനം രചിച്ചത്...

 പ്രശസ്ത ഗാനരചയിതാവായ വയലാർ രാമവർമ്മയുമായി ഒന്നുചേർന്ന് ദേവരാജൻ ചതുരംഗം എന്ന ചിത്രത്തിനു സംഗീതസംവിധാനം ചെയ്‌തു (1959). വയലാറിന്റെ പങ്കാളിയായി ചെയ്ത രണ്ടാമത്തെ ചിത്രം - ദേവരാജന്റെ മൂന്നാമത്തെ ചിത്രം - ഭാര്യ (1962) ആയിരുന്നു. ഇത് ഒരു വൻ സാമ്പത്തിക വിജയമായി...

 വയലാർ-ദേവരാജൻ ജോഡിയെ ഈ ചിത്രം ജനപ്രിയമാക്കി. ചലച്ചിത്രഗാനങ്ങൾക്ക് സമൂഹത്തിൽ സമ്മതിനേടുവാൻ ആഗ്രഹിച്ചിരുന്നവരുടെ മനസ്സിൽ ദേവരാജന്റെ സംഗീതം അദ്ദേഹത്തിന് ഒരു സ്ഥാനം നേടിക്കൊടുത്തു. ദേവരാജൻ-വയലാർ ജോഡിയുടെ സംഗീത കാലഘട്ടം മലയാള സിനിമാ സംഗീതത്തിൻ്റെ സുവർണ്ണ കാലഘട്ടമായിരുന്നു...

ഏകദേശം 350 മലയാളചലച്ചിത്രങ്ങൾക്ക് ഈണം പകർന്ന ദേവരാജൻ, രണ്ടായിരത്തോളം ചലച്ചിത്രഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, പി. സുശീല, പി. മാധുരി എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങളിൽ ഭൂരിപക്ഷവും ആലപിച്ചത്.

 യേശുദാസ് ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ ആലപിച്ചത് ദേവരാജന്റെ സംഗീതത്തിലാണ്. 652 ഗാനങ്ങൾ ഇവരുടെ സംഗമത്തിൽ പിറന്നുവീണിട്ടുണ്ട്. അവയിൽ ഭൂരിപക്ഷവും ഹിറ്റുകളായി. ഇതൊരു ലോകറെക്കോർഡാകണം...

 ജയചന്ദ്രൻ ആദ്യത്തെ ഹിറ്റ് ഗാനം ആലപിച്ചതും ദേവരാജന്റെ സംഗീതത്തിലാണ് - 1966-ൽ പുറത്തിറങ്ങിയ കളിത്തോഴൻ എന്ന ചലച്ചിത്രത്തിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനം. 167 ചലച്ചിത്രഗാനങ്ങളും മുപ്പതോളം ചലച്ചിത്രേതരഗാനങ്ങളും പിന്നീട് അദ്ദേഹം ദേവരാജനുവേണ്ടി പാടിയിട്ടുണ്ട്. മാധുരിയെ ആദ്യമായി അവതരിപ്പിച്ചതും (കടൽപ്പാലം (1969) എന്ന ചിത്രത്തിലെ കസ്തൂരിത്തൈലമിട്ട് മുടിമിനുക്കി എന്നുതുടങ്ങുന്ന ഗാനത്തിലൂടെ) ആയിരുന്നു.
 പിന്നീട് അവരുടെ 99 ശതമാനം ഗാനങ്ങൾക്കും ഈണം പകർന്നതും അദ്ദേഹമാണ്.

ഇവരെക്കൂടാതെ പി. ലീല, എസ്. ജാനകി, ബി. വസന്ത, രേണുക, ജിക്കി , എ.എം. രാജ, 
പി.ബി. ശ്രീനിവാസ്, കമുകറ പുരുഷോത്തമൻ, കെ.പി. ഉദയഭാനു, കെ.പി. ബ്രഹ്മാനന്ദൻ തുടങ്ങി സുദീപ് കുമാർ, വിധു പ്രതാപ് തുടങ്ങിയവർ വരെ നീളുന്ന വലിയൊരു നിര അദ്ദേഹത്തിനുവേണ്ടി ഗാനമാലപിച്ചിട്ടുണ്ട്. എസ്.പി. ബാലസുബ്രഹ്മണ്യം, അയിരൂർ സദാശിവൻ, ശ്രീകാന്ത് തുടങ്ങിയ ചില ഗായകരെ മലയാളത്തിന് പരിചയപ്പെടുത്തിയതും അദ്ദേഹമാണ്.
 മലയാളത്തിലെ പ്രശസ്തഗായകരായ കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍ തുടങ്ങിയവരെല്ലാം ദേവരാജന്‍ മാസ്റ്ററെ സംഗീതത്തിന്‍റെ ചക്രവര്‍ത്തിയായ് തന്നെയാണ് കാണുന്നത്..  
ആ മഹാപ്രതിഭയ്ക്ക് സ്മരണാഞ്ജലികള്‍ ...🌹