വീട് പോക്കുവരവിന് ₹5,000 കൈക്കൂലി; കൊട്ടാരക്കര പുത്തൂർ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

കൊല്ലം: വീട് പോക്കുവരവ് ചെയ്യുന്നതിനായി അപേക്ഷ നൽകിയ വ്യക്തിയിൽ നിന്ന് ₹5,000 കൈക്കൂലി വാങ്ങുന്നതിനിടെ പുത്തൂർ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. കരീപ്ര സ്വദേശി അഭിലാഷ് ആനന്ദ് (47) ആണ് പിടിയിലായത്.

വെണ്ടാർ സ്വദേശി ഷാബുവിൽ നിന്നാണ് കൈക്കൂലി വാങ്ങിയതെന്നാണ് കേസ്. വീട് പോക്കുവരവിനായി പലതവണ അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ₹5,000 നൽകിയാൽ കാര്യം നടത്താമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായും പരാതിക്കാരൻ മൊഴി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.

പുത്തൂർ മണ്ഡപം ജംക്‌ഷന് സമീപം പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥനെ പിടികൂടിയത്.