*സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം......*

ന്യൂദല്‍ഹി: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) ആഹ്വാനപ്രകാരം സെപ്റ്റംബർ 28 മുതൽ 30 വരെ നടക്കാനിരിക്കുന്ന മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്കിന് മുന്നോടിയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) പുതിയ ഉപഭോക്തൃ മുന്നറിയിപ്പ് പുറത്തിറക്കി. ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരിപാടികളുടെ ഭാഗമാണ് സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള ഈ പണിമടക്ക്.

പ്രധാനപ്പെട്ട ബാങ്കിംഗ് ജോലികൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദ്ദേശം നൽകി. പണിമടക്ക് ദിവസങ്ങളിൽ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പ്രധാനപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ അതിന് മുൻപ് തന്നെ പൂർത്തിയാക്കണമെന്ന് എസ്‌ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.