2004 ൽ 25 ഗ്രാം സ്വർണ്ണമാല മോഷ്ടിച്ചു 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി തിരുവനന്തപുരം കഠിനംകുളം സ്വദേശി എ.സഫീർ (43) പോലീസ് പിടിയിൽ

ട്രെയിൻ യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച് 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഒടുവിൽ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം കഠിനംകുളം തെരുവിൽ തൈവിള വീട്ടിൽ എ.സഫീർ (43) ആണ് കോഴിക്കോട് റെയിൽവേ പൊലീസിന്റെ പിടിയിലായത്. 2004 ജൂൺ 24-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചെന്നൈ എഗ്‌മോറിൽ നിന്ന് ട്രെയിനിൽ ആലപ്പുഴ വഴി അമ്പലപ്പുഴയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ 25 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് സഫീറും മറ്റ് രണ്ടുപേരും ചേർന്ന് കവർന്നത്. മോഷണത്തിന് ശേഷം അമ്പലപ്പുഴയിൽ ഇറങ്ങി രക്ഷപ്പെട്ട പ്രതികളെ അന്ന് പൊലീസ് പിടികൂടുകയും കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു..