മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് വീണ് രണ്ടുപേരെ കാണാതായി., തിരച്ചിൽ തുടരുന്നു

മുതലപ്പൊഴിയിൽ തിരയിൽപ്പെട്ടവർക്കായി തെരച്ചിൽ തുടരുന്നു. തിരയിൽപ്പെട്ട വള്ളത്തിൽ നിന്ന് കടലിൽ വീണ രണ്ട് മത്സ്യത്തൊഴിലാളികൾക്കായ് തെരച്ചിൽ തുടരുന്നത്. ഇന്നലെ രാത്രീ 9 മണിയോടെയായിരുന്നു അപകടം. അഞ്ചുതെങ് കൊച്ചുമെത്തൻകടവ് ഷെക്കേന ഭവനിൽ ഷിജിൻ (32), അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് കടവത്ത് പുരയിടത്തിൽ അമ്പിളിഹൗസ് ഫ്രീമോൻ (26) എന്നിവർക്കായ് തിരച്ചിൽ തുടരുന്നത്.

നാലോളം മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് സ്വദേശികളായ ജോസ്, സ്മിത്ത്, ഫ്രീമോൻ, ഷിജിൻ തുടങ്ങിയവരിൽ
ഇവരിൽ ജോസ് നേയും സ്മിത്തിനേയും കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.

മത്സ്യബന്ധനത്തിനായി അഴിമുഖത്തേക്ക് പോകവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. തീരം പ്രക്ഷുബുദ്ധമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്, ശക്തമായ കടലാക്രമണവും, രക്ഷപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.