ഒരു പവൻ 2120 രൂപയോളമാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 265 രൂപ കുറഞ്ഞ് 14,505 രൂപയിലും എത്തിയിരുന്നു, അതേനിരക്കിൽ തന്നെയാണ് ഗ്രാമിന്റെ നിരക്കും തുടരുന്നത്.
ഈ വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ എക്കാലത്തെയും വലിയ റെക്കോർഡ്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ മാറ്റങ്ങളും പശ്ചിമേഷ്യൻ യുദ്ധവും എല്ലാ വിപണികളേയും സ്വർണ വിപണയേയും സാരമായി ബാധിച്ചിരുന്നു