സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,16,040 രൂപയാണ്. ഇന്നലെ വൈകീട്ട് 1,18,160 രൂപയിലെത്തിയിരുന്നു. ഒരു പവൻ 2120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 265 രൂപ കുറഞ്ഞ് 14,505 രൂപയാണ്. എന്നാൽ പണിക്കൂലിയെല്ലാം കൂട്ടിയാൽ ചെലവ് കൂടും.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണവിലയിൽ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ട്.
ഈ വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ എക്കാലത്തെയും വലിയ റെക്കോർഡ്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്.