ഇന്ന് 2.30 ന് നടക്കാനിരിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ്-തൃശൂര്‍ ടൈറ്റന്‍സ് മത്സരത്തിന് മുന്നോടിയായാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ക്രിസ് ഗെയ്ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം അരങ്ങേറുന്നത്. മൈതാനത്തിന്റെ എട്ടു ദിക്കുകളിലേക്കും പന്തുകള്‍ അതിര്‍ത്തി കടത്തുന്ന ഗെയ്ലിന്റെ സിഗ്‌നേച്ചര്‍ വെടിക്കെട്ട് ബാറ്റിങ്ങിനും പടുകൂറ്റന്‍ സിക്‌സറുകള്‍ക്കും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കും.
ഗ്രൗണ്ടിലെ ഗെയിലിന്റെ സാന്നിധ്യവും ബാറ്റിങ് പ്രകടനവും കേരള ക്രിക്കറ്റ് ലീഗിന് അന്താരാഷ്ട്ര തലത്തില്‍ത്തന്നെ വലിയ ശ്രദ്ധയും വന്‍ പ്രചാരവും നേടിക്കൊടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര സുരക്ഷാ ചട്ടങ്ങള്‍ അനുസരിച്ച് പ്ലാസ്റ്റിക് കുപ്പികള്‍, വെള്ളം, ആഹാര പദാര്‍ഥങ്ങള്‍, പടക്കങ്ങള്‍, സിഗരറ്റ്, ലൈറ്റര്‍, തീപ്പെട്ടികള്‍, ലഹരി പദാര്‍ഥങ്ങള്‍, ബാഗ്, കുട, ഹെല്‍മറ്റ്, കാമറ എന്നിവ സ്റ്റേഡിയത്തിനുള്ളില്‍ അനുവദിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചു.