ആലംകോട് ഗവ : VHSS ലെ NSS യൂണിറ്റ് ഓട്ടിസം സെന്റർ സന്ദർശിച്ച് കുട്ടികൾക്ക് പഠനോപകരണ വിതരണം ചെയ്തു

ആറ്റിങ്ങൽ : ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ VHSE വിഭാഗം NSS യൂണിറ്റ് ആറ്റിങ്ങൽBRC യുടെ കീഴിലെ ഓട്ടിസം സെന്റർ സന്ദർശിച്ച് കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി.
ബിപിസി ശ്രീ. വിനു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി. നിഷ വി, ഐ ഇ ഡി സി കോർഡിനേറ്റർ ശ്രീമതി. ബിനു, NSS പ്രോഗ്രാം ഓഫീസർ ശ്രീമതി. സന്ധ്യ എസ് നായർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.