കൂടിയതൊക്കെ കുറയുന്നു; ഒരു ലക്ഷത്തിലേക്ക് എത്തുമോ സ്വർണവില; സംസ്ഥാനത്ത് ഇന്ന് വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൂടിക്കൊണ്ടിരുന്ന വിലയിൽ ആണ് ഇന്ന് ഇടിവ് ഉണ്ടായിരിക്കുന്നത്. പവന് ഒറ്റയടിക്ക് 480 രൂപയുടെ ഇടിവാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. ഇതോടെ ഇന്നത്തെ സ്വർണവില 1,05,240 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 13,155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വർണത്തിനെ ഒരു നിക്ഷേപമായി കാണുന്നത് കൊണ്ട് ആളുകൾ വില കൂടിയാലും കുറഞ്ഞാലും ഇത് വാങ്ങാറുണ്ട്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് ഇപ്പോൾ സ്വർണവിലയിൽ പ്രതിഫലിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് ഇതിൽ മാറ്റങ്ങൾ ഉണ്ടാകാനാണ് സാധ്യത.
വിവാഹത്തിനായി തയാറെടുക്കുന്നവർക്ക് സന്തോഷവാർത്ത തന്നെയാണ് ഇത്. എന്നാൽ പണിക്കൂലി ഉൾപ്പെടെ നല്ലൊരു തുക തന്നെ നൽകേണ്ടി വരും. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.