ലഹരി വിരുദ്ധ സന്ദേശവുമായി ‘ലഹരി ഇല്ലാത്ത പുലരികൾ’ പ്രസംഗമത്സരം; രണ്ടാം സീസണിന് തുടക്കമായി

വക്കം: വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുകയും സാമൂഹിക ഉത്തരവാദിത്വബോധം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ VAKKOM MEDIA Online News-ന്റെ ആഭിമുഖ്യത്തിൽ, ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന “ലഹരി ഇല്ലാത്ത പുലരികൾ – Season 2” ഹൈസ്കൂൾ തലം മുതൽ +2 തലം വരെയുള്ള വിദ്യാർത്ഥികൾക്കായുള്ള പ്രസംഗമത്സരത്തിന് തുടക്കമായി.

ആദ്യ സീസണിന് ലഭിച്ച മികച്ച ജനപങ്കാളിത്തവും പ്രോത്സാഹനവും മുൻനിർത്തിയാണ് രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളിൽ ചിന്താശേഷിയും വിദ്യാർത്ഥികളിൽ ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയും സംസാരിക്കാനുള്ള കഴിവ് വളർത്തുന്നതിനൊപ്പം ലഹരിക്കെതിരായ ശക്തമായ സാമൂഹിക സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം.

മത്സരം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടത്തിൽ “ലഹരി ഇല്ലാത്ത പുലരികൾ” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കുന്ന പ്രസംഗം നിശ്ചിത സമയപരിധിക്കുള്ളിൽ മൊബൈൽ ഫോണിൽ / ക്യാമറയിൽ വീഡിയോയായി ചിത്രീകരിച്ച് അയയ്ക്കണം. ലഭിക്കുന്ന എൻട്രികളിൽ നിന്ന് മികച്ച അവതരണവും വിഷയാവതരണശേഷിയും പ്രകടിപ്പിക്കുന്ന മത്സരാർത്ഥികളെ തിരഞ്ഞെടുത്ത് ഓപ്പൺ സ്റ്റേജ് ഫൈനൽ റൗണ്ടിലേക്ക് ക്ഷണിക്കും. ഫൈനൽ റൗണ്ടിലൂടെയാണ് ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നിർണയിക്കുക.

മത്സരത്തിൽ പങ്കെടുക്കുന്നതിനായി വിവിധ സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർക്കും ഹെഡ്മിസ്ട്രസ്സുമാർക്കും ഔദ്യോഗിക ക്ഷണക്കത്തും മത്സര മാർഗനിർദേശങ്ങളും അയച്ചതായി സംഘാടകർ അറിയിച്ചു. താൽപര്യമുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രോത്സാഹനവും മാർഗനിർദേശവും നൽകി മത്സരത്തിൽ പങ്കെടുപ്പിക്കണമെന്ന് സ്കൂൾ അധികൃതരോടും അഭ്യർഥിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളിൽ ലഹരിക്കെതിരായ അവബോധം വളർത്തുകയും സാമൂഹിക പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഈ സംരംഭത്തിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

* ഷിബു എമിൽ – 81369 93188
* ബിനു തമ്പി – whats aap 88919 71748
* വക്കം സുനു - 98466 44553
സംഘാടനം:

VAKKOM MEDIA Online News
ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് (സംയുക്ത സംഘാടനം)