രാജാ രവിവർമ്മാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന കർഷക സഭയിൽ പഴയകുന്നമ്മേൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു എസ് അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് ജി.എൽ.അജീഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സത്യശീലൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ലീന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് അനിൽകുമാർ, അഡ്വ: സിജിമോൾ എസ്, ജസീന ബീവി എം , നളിനൻ കെ ,ജോണി വി ,അഞ്ജന ജെ, ഷീജ എം, അടയമൺ മുരളീധരൻ എസ് ,പ്രവിതാ പി , ഷാജഹാൻ എ, അനിൽ കുമാർ എസ്, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖരസമിതി അംഗങ്ങൾ കുടുംബശ്രീ അംഗങ്ങൾ കൃഷി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു .തുടർന്ന് കർഷകർക്ക് പച്ചക്കറി കൃഷിയെക്കുറിച്ചും വളങ്ങളെക്കുറിച്ചും കീടനാശിനികളെ കുറിച്ചുള്ള ഒരു ക്ലാസും കിസാൻ ക്രെഡിറ്റ് കാർഡ് ,അഗ്രികൾച്ചറൽ ഇൻഫ്രാ സ്ട്രക്ച്ചർ ഫണ്ട് എന്നിവ ഉൾപ്പെടെയുള്ളവയെ കുറിച്ചും.വിള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ചും കൃഷി ഓഫീസർ എ.കെ. അനന്തപത്മനാഭൻ സംസാരിച്ചു.
കൃഷി ഓഫീസർ സുമാറോസ് സുന്ദർ . സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ ഇന്ദുലേഖ എസ് നന്ദിയും പറഞ്ഞു ഞാറ്റുവേല ചന്തയിൽ പഞ്ചായത്തിലെ കർഷകർ ഉത്പാദിപ്പിച്ച വിവിധ കാർഷിക ഉത്പന്നങ്ങൾ , ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ പച്ചക്കറികൾ ഫല വൃക്ഷത്തൈകൾ കുരുമുളക് വള്ളി തുടങ്ങിയവയുടെ പ്രദർശനവും വിപണനവും നടത്തുകയുണ്ടായി. 150 ൽ പരം കർഷകർ പങ്കെടുത്ത ഞാറ്റുവേല ചന്തയും കർഷക സഭയും മികച്ച ജനപങ്കാളിത്തത്തോടെ നടത്തുവാനും അതുപോലെതന്നെ സർക്കാർ പദ്ധതികളെ കുറിച്ചുള്ള അവബോധവും ഗുണമേന്മയുള്ള കാർഷിക ഉത്പന്നങ്ങൾ കർഷകർക്ക് എത്തിക്കുന്നതിനും ഈ പരിപാടി വളരെയധികം സഹായകമായി
