സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 120 രൂപ വർധിച്ച് 1,05,200 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 13,150 രൂപയുമായി. ഇന്നലെ പവന് 105080 രൂപ ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകളാണ് അനുഭവപ്പെടുന്നത്.
ജൂലൈ മൂന്നിന് പവന് 1,07,800 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. ജൂലൈ ഒന്നിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,03,240 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം, സ്വർണവിലയിലെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് ഈ വർഷം ജനുവരി 29-നായിരുന്നു രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയും ആണ് നൽകേണ്ടി വന്നത്.
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ ആവാം ഇപ്പോഴത്തെ വിലയിടിവ്. രാജ്യാന്തര തലത്തിൽ സ്വർണ വില 3000 ഡോളറിൽ താഴേക്ക് വീണാൽ കേരളത്തിൽ പവന് ഒരു ലക്ഷത്തിൽ കുറവായിരിക്കും വില. എന്നാൽ സ്വർണവിലയിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും പണിക്കൂലിയുൾപ്പെടെ മറ്റൊരു വിലയാവും നമ്മൾ നൽകേണ്ടി വരിക.