*നിതിൻ രാജിൻ്റെ മരണം; മുഖ്യപ്രതി ഡോ: എം കെ റാം അറസ്റ്റിൽ*

കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻരാജിൻ്റെ മരണത്തിൽ മുഖ്യപ്രതിയായ ഡോ: എം കെ റാം പിടിയിൽ. കുടകിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ മാസങ്ങൾക്ക് ശേഷമാണ് റാമിനെ പിടികൂടുന്നത്. സുപ്രീംകോടതിയും മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്. താടിയൊക്കെ വെച്ചു രൂപം മാറിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു..