*ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ നഗരസഭ ചെയർമാന് നേരെ ഡോക്ടറുടെ കയ്യേറ്റ ശ്രമം.*

ആറ്റിങ്ങലിലെ ഒരു ട്യൂഷൻ സെന്ററിൽ അധ്യാപകൻ സ്കൂൾ വിദ്യാർത്ഥിനിയെ വടികൊണ്ട് മാരകമായി മർദ്ദിച്ച സംഭവത്തിൽ രക്ഷകർത്താവ് കുട്ടിയുമൊത്ത് വലിയ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഈ സംഭവം അന്വേഷിക്കാൻ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിയ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപിന് നേരെ കയ്യേറ്റം ഉണ്ടായത്.

പോലീസിൽ പരാതിപ്പെടാനായി ഡോക്ടറോട് വുണ്ട് (wound )സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സംസാരിക്കുന്നതിനിടയിൽ ആണ് ചെയർമാനെ ഡോക്ടർ പിടിച്ചു തള്ളിയത് എന്ന് പറയുന്നത്.